ambala

അമ്പലപ്പുഴ: മുതിർന്ന പൗരന്മാർക്ക് തീവണ്ടി ടിക്കറ്റുനിരക്കിൽ അനുവദിച്ചിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ റെയിൽവേ സ്‌റ്റേഷനുകളിൽ ധർണ നടത്തി. തകഴി റെയിൽവേ സ്റ്റേഷനിൽ നടന്ന ധർണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം മദൻലാൽ, ലളിതാഭായി, ജി. തങ്കപ്പൻ, പി.സി. കുഞ്ഞുമോൻ, വി.കെ. തങ്കപ്പൻ, രമണൻ, സി. പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.