പൂച്ചാക്കൽ: പൂച്ചാക്കൽ ഭാഗത്തുള്ള വിവിധ ക്ഷേത്രങ്ങളിൽ മണ്ഡല മഹോത്സവ പരിപാടികൾ നാളെ നടക്കും. തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ വൈദിക ചാങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഷാജി സഹേദേവൻ കാർമ്മികനാകും. ദീപാരാധനക്ക് ശേഷം കലംകരി വഴിപാട് നടക്കും. അരൂക്കുറ്റി മാത്താനം ദേവീ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് അശോകൻ തന്ത്രി കാർമ്മിത്വം വഹിക്കും. ശ്രീകേണേഠശ്വരം ക്ഷേത്രത്തിലെ ചടങ്ങുകൾക്ക്, ഗോപി ശാന്തി, ഷിബു കശ്യപ് എന്നിവർ നേതൃത്വം നൽകും.
നീലംകുളങ്ങര ശ്രീനാരായണ വിലാസം ക്ഷേത്രത്തിൽ മുകുന്ദൻ മാധവൻ തന്ത്രി കാർമ്മികത്വം വഹിക്കും. വടക്കുംകര ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് അഭിലാഷ് ശാന്തി കാർമ്മികനാകും. അരയങ്കാവ് അംബിക വിലാസം ക്ഷേത്രത്തിൽ ഷാജി അരവിന്ദൻ ശാന്തി കാർമ്മികത്വം വഹിക്കും.