മാന്നാർ: സമഗ്രശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിലുള്ള ബി.ആർ.സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ മാന്നാർ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്കായുള്ള ക്രിസ്മസ് ആഘോഷം ബുധനൂർ ഓട്ടിസം സെന്ററിൽ നടത്തി. ഓട്ടിസം സെന്റർ പ്രസിഡന്റ് പി.ഡി. സുനീഷ് കുമാർ അദ്ധ്യക്ഷനായി. മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഫിലിക്സ് യോഹന്നാൻ സന്ദേശം നൽകി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പുഷ്പലത മുഖ്യാതിഥിയായി. മാന്നാർ റോട്ടറി ക്ലബ് പ്രസിഡന്റ് രജീഷ് കോട്ടുവിള സമ്മാനദാനം നടത്തി. ബി.ആർ.സി ചെങ്ങന്നൂർ ബി.പി.സി ജി. കൃഷ്ണകുമാർ, റോട്ടറി ക്ലബ് അംഗങ്ങളായ അനിൽ ഉഴത്തിൽ, ഡോ. പ്രകാശ്, ജി.എച്ച്.എസ്.എസ് ബുധനൂർ പ്രഥമാദ്ധ്യാപകൻ അനിൽകുമാർ, കരുണ പാലിയേറ്റിവ് വൈസ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, ബി.ആർ.സി ട്രെയിനർ ബൈജു, ഗ്രാമപഞ്ചായത്തംഗം ടി.വി. ഹരിദാസ്, റീന എന്നിവർ സംസാരിച്ചു.