snehagatha

പൂച്ചാക്കൽ : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകി കുട്ടികൾ ഒരുക്കിയ ക്രിസ്മസ് ആഘോഷം ഉളവയ്പ് ഗ്രാമത്തിന് നവ്യാനുഭവമായി. ഉളവയ്പ് ഗവ.എൽ.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷം ഹിന്ദു,മുസ്ലിം,ക്രൈസ്തവ വിശ്വാസികളുടെ സംഗമമായി. തേവർവട്ടം ജുമാ മസ്ജിദ് ഇമാം മാഹിൻ അബൂബക്കർ മുസലിയാർ, പി.ജി.പവിത്രൻ., സിസ്റ്റർ ലീനാ ജോർജ് എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. എസ്.എം.സി.ചെയർമാൻ അനീഷ് കെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജയമ്മ ലാലു, ഹെഡ്മിസ്ട്രസ് ജി.എം, ജോൺസൺ ടി.എസ്, രാകേഷ് ഷേണായി ,ശാരി എന്നിവർ പ്രസംഗിച്ചു.