കുട്ടനാട് : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 8 മുതൽ സഹസ്രകലശാഭിഷേക പൂജ നടക്കും.ക്ഷേത്രം മുഖ്യ കാര്യദർശിമാരായ രാധാകൃഷണൻ നമ്പൂതിരി , ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. ഭക്തജനങ്ങളുടെ വഴിപാടായി നടക്കുന്ന പതിനായിരത്തിലധികം വരുന്ന കലശ പൂജയിൽ മേൽശാന്തിമാരായ അശോകൻ നമ്പൂതിരി , രഞ്ജിത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർക്കൊപ്പം ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരും പങ്കെടുക്കം.
വൈകിട്ട് 8ന് ചക്കുളത്തമ്മയുടെ തങ്ക അങ്കി ഘോഷയാത്ര നിരേറ്റുപുറം കാണിക്കമണ്ഡപത്തിൽ നിന്നും ആഘോഷമായി ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യ ദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പ്രത്യക പൂജകൾക്ക് ശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഘോഷയാത്ര ക്ഷേത്രത്തിലെത്തി ചേർന്ന തിരുവാഭരണം ചാർത്തി ചക്കളത്തമ്മയ്ക്ക് സർവ്വ ഐശ്വര്യ മംഗളാരതി നടത്തും: തിരുവാഭരണ ഘോഷയാത്രയയ്ക്ക് കാര്യദർശി മണ്ണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷണൻ നായർ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ നേതൃത്വം നൽകും പന്ത്രണ് നോയമ്പ് മഹോത്സവത്തിന്റെ സമാപന ദിനമായ 27 ന് ആറാട്ടും മഞ്ഞ നിരാട്ടും നടക്കും.