ആലപ്പുഴ: ഇരവുകാട് സ്നേഹദീപം വയോജന കൂട്ടായ്മയുടെ ക്രിസ്മസ്, നവവത്സര ആഘോഷം ഇരവുകാട് ടെമ്പി​ൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നടക്കും. എച്ച്.സലാം യോഗം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് സന്ദേശം നൽകും. സ്നേഹദീപം ചെയർമാൻ ടി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും.