ആലപ്പുഴ: എസ്‌.ഡി.പി.ഐ ജില്ലാ സെക്രട്ടറി എം.സാലിമിന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതായി പരാതി. പത്തൊൻപതാം തീയതി രാവിലെ വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോകുകയും നാല് ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ഇരുപത്തിരണ്ടാം തീയതി രാത്രിയോടെ വിട്ടയക്കുകയായിരുന്നെന്നുമാണ് പരാതി​. നട്ടെല്ലിന് പരിക്കേറ്റ സാലിം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്‌.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജ്മൽ ഇസ്മായിൽ, പി.കെ.ഉസ്മാൻ, സംസ്ഥാന കമ്മിറ്റിയംഗം അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് കെ.റിയാസ് തുടങ്ങിയവർ ഹോസ്പിറ്റലിൽ എത്തി സാലിമിനെ സന്ദർശിച്ചു. പൊലീസ് മർദ്ദനത്തിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എം.സാലിം പറഞ്ഞു.