അമ്പലപ്പുഴ: അമ്പലപ്പുഴ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമശ്രീ ക്ലസ്റ്റർ കർഷകർ പോലും അറിയാതെ പിരിച്ചുവിട്ടതായി പരാതി. പുതിയ ക്ലസ്റ്ററിൽ കർഷകർ പോലുമല്ലാത്ത പാർട്ടി പ്രവർത്തകരെയാണ് ഉൾപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട് .അതാത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ കർഷകരെയാണ് ക്ലസ്റ്ററിൽ അംഗങ്ങളായി തി​രഞ്ഞെടുക്കേണ്ടത്. എന്നാൽ പഞ്ചായത്തിനു പുറത്തു നിന്നുള്ള ആളാണ് ഇപ്പോൾ ക്ലസ്റ്ററിലെ സെക്രട്ടറിയെന്ന് കർഷകർ പറയുന്നു. അംഗങ്ങള തെരഞ്ഞെടുക്കുന്നതു പോലും സി.പി.ഐയുടെ പാർട്ടി ഓഫീസിൽ വെച്ചാണെന്നാണ് കർഷകരുടെ ആക്ഷേപം.ഇതിനെതിരെ മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും കർഷകർ പരാതി നൽകി.