ആലപ്പുഴ: പൊലീസ് അന്വേഷണത്തിന്റെ പേരിൽ എസ്.ഡി.പി.ഐയെ പ്രീതിപ്പെടുത്തി ബി. ജെ. പി യുടെ സംഘടനാ പ്രവർത്തനം തടസപ്പെടുത്താൻ നടത്തുന്ന ആസൂത്രിത നീക്കം സർക്കാരും പൊലീസും ഉടൻ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ബി ജെ പി മഹിളാ നേതാക്കൾ ഉൾപ്പെടെ നേതാക്കളേയും പ്രവർത്തകരേയും അകാരണമായി തടങ്കലിൽ വെയ്ക്കുകയും ,വീടുകളിൽ ചെന്ന് ഭീതി പരത്തുകയും ചെയ്യുന്ന പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. പൊലീസിന്റെ അന്യായമായ ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കരമന ജയൻ, പന്തളം പ്രതാപൻ സന്ദീപ് വാചസ്പതി, കെ.സോമൻ , ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ ,എൽ പി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.