പൂച്ചാക്കൽ: ക്രിസ്മസ്, നവവത്സരാഘോഷങ്ങളുടെ ഭാഗമായി ഓടമ്പള്ളി ഗവ. പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് മധുര പലഹാരപ്പെട്ടി വിതരണം ചെയ്തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ഉദ്ഘാനം ചെയ്തു. ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു. ഹെഡ് മാസ്റ്റർ അഹമ്മദ് കുഞ്ഞാശാൻ, സുമ, നിഷ, ഷൈനി, മുബീന, ശാരി, ആശ, ശ്രീദേവി, മായദേവി എന്നിവർ നേതൃത്വം നൽകി.