ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ മലമ്പനി വിമുക്ത പ്രഖ്യാപനം എ.എം. ആരിഫ് എം.പി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, സുധ സുരേഷ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, ആരോഗ്യ സൂപ്പർ വൈസർ കെ.എ. ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഞ്ചായത്ത് തല ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ആദരിച്ചു.