അമ്പലപ്പുഴ : പി.ടി​.തോമസ് എം.എൽ എ, ഡി​.സി​.സി​ അംഗം എ .കോയ എന്നിവരുടെ നിര്യാണത്തിൽ കെ.പി.സി.സി -ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റി അനുശോചിച്ചു.

യോഗത്തിൽ പ്രസിഡന്റ് പി.സാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ അമ്പലപ്പുഴ, എം.സി.എച്ച് മണ്ഡലം പ്രസിഡന്റ് യു.എം കബീർ, വടക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു , കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ കരുമാടി നസീർ, എം റഫീക്ക്‌,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് പതിനഞ്ചിൽ,മാഹീൻ മുപ്പതിൽചിറ എന്നിവർ സംസാരിച്ചു.