ചേർത്തല: എസ്.എൻ.ഡി.പി. യോഗം കണിച്ചു കുളങ്ങര യൂണിയനിൽ 89-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര നാളെ നടക്കും.തണ്ണീർമുക്കം 563-ാംനമ്പർ സന്മാർഗ ബോധിനി ഗുരുക്ഷേത്രത്തിൽ നിന്ന് ജാഥാ ക്യാപ്റ്റൻ ടി.വി. അശോകന്റെ നേതൃത്വത്തിലും 504-ാം നമ്പർ പെരുന്തുരുത്ത് (കണിയാംകുളം) ശാഖ ഗുരുമന്ദിരത്തിൽ നിന്ന് ക്യാപ്റ്റൻ കെ.എച്ച്. സുരേഷിന്റെ നേതൃത്വത്തിലും രാവിലെ 9 ന് പദയാത്ര ആരംഭിക്കും. രണ്ട് പദയാത്രകളും ഉച്ചയ്ക്ക് 12 ന് മുഹമ്മ വടക്ക് 498-ാംശാഖ ഗുരു മന്ദിരത്തിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന സമ്മേളത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ കെ.സോമൻ ശിവഗിരി തീർത്ഥാടന ലക്ഷ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ, കൗൺസിലർമാരായ വി.ശശിധരൻ വി.ആർ.ഷൈജു,സിബി നടേശ്,കെ. ഗംഗാധരൻ മാമ്പൊഴി, എം.എസ്. നടരാജൻ,യൂത്ത്മൂവ്‌മെന്റ യൂണിയൻ പ്രസിഡന്റ് ടി.കെ. അനിലാൽ,സെക്രട്ടറി ഷിബു പുതുക്കാട്,വനിതാ സംഘം പ്രസിഡന്റ് മോളി ഭദ്റസേനൻ, സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ സ്വാഗതവും കൗൺസിലർ കെ.സി. സുനീത് ബാബു നന്ദിയും പറയും. തുടർന്ന് ഗുരു പ്രസാദ വിതരണവും നടക്കും.