
മാന്നാർ: ബുധനൂർ പരാശക്തി ബാലികാസദനത്തിൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പത്ത് ദിവസമായി നടന്നു വന്ന സ്‌ത്രീ സുരക്ഷാ സ്വയരക്ഷാ പരിശീലന പരിപാടി സമാപിച്ചു. സമാപന യോഗം മാന്നാർ എസ്.എച്ച്.ഒ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമസേവാപരിഷത്ത് പ്രസിഡന്റ് അടിമുറ്റത്തുമഠം എ.ബി.ശ്രീകുമാർ ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജി.സജു സ്വാഗതം പറഞ്ഞു. സീനിയർ സി.പി.ഒ അനിതാ രാജീവ്, എം.എൻ. ശശിധരൻ, കെ.എം.ഗിരീഷ്, എം.ആർ.രാജേഷ്, കെ.എം.രഘു എന്നിവർ സംസാരിച്ചു. എ.എസ്.ഐ സുലേഖ, ആശ, സി.പി.ഒമാരായ പ്രീത, ജ്യോതി, ദീപ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.