ഹരിപ്പാട്: കരുവാറ്റ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന വാർഷിക സ്‌പെഷ്യൽ ക്യാമ്പിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീ കെ.എസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സ്മിത എം.എൽ സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായ ജിഷ, അഞ്ജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡിസംബർ 30 ന് അവസാനിക്കും