തുറവൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ പൊഴിച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് കളത്തിപ്പറമ്പിൽ തിലകനാണ് (64) മരിച്ചത്. ചാവടി - പള്ളിത്തോട് റോഡിൽ പള്ളിത്തോട് പാലത്തിന് അടിയിലാണ് ഇന്നലെ രാവിലെ ആറരയോടെ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. വർഷങ്ങളായി ഭാര്യയും മക്കളുമായി അകന്ന് കഴിയുകയായിരുന്നു. കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഓമന. മക്കൾ: സരുൺ, താര.