ചേർത്തല: ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. 29 വരെ കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് എസ്.എൻ. ട്രസ്​റ്റ് സെൻട്രൽ സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. എൻ ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം പ്രീത അനിൽ, ഐക്യൂ എ.സി കോ- ഓർഡിനേ​റ്റർ ഡോ.പി.എം. സംഗീത,കോളേജ് സൂപ്രണ്ട് കെ.പി.വേണു എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ടി.ആർ സരുൺ കുമാർ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി പി.അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു. ക്യാമ്പ് പ്രോജക്ട് അവതരണംപ്രോഗ്രാം ഓഫീസർ ഡോ.രാജേഷ് കുനിയിൽ നിർവഹിച്ചു. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധവും നിയന്ത്റണവും യുവാക്കളിലൂടെ എന്നതും ജൈവകൃഷിയിലൂടെ ആരോഗ്യത്തിലേക്ക് എന്നതുമാണ് ഈ വർഷത്തെ പ്രോജക്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എട്ടാം വാർഡിൽ കൊവിഡിന്റെ അനന്തര ഫലങ്ങളെപ്പ​റ്റിയുള്ള സർവേ, കോളേജിലെ കൃഷിത്തോട്ട നിർമ്മാണം എന്നിവയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ കലാപരിപാടികൾ എന്നിവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..