വള്ളികുന്നം: താളീരാടി തെക്കേതലയ്ക്കൽ ഭദ്ര- ദുർഗ്ഗ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പും മഹാ പൊങ്കാലയും അലങ്കാര ഗോപുര സമർപ്പണവും 26 ന് നടക്കും.രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം, ആറിന് ഗണപതി ഹോമം, എട്ടിന് ഭാഗവത പാരായണം തുടർന്ന് അലങ്കാര ഗോപുര സമർപ്പണം, വൈകിട്ട് അഞ്ചിന് നാമസങ്കീർത്തനം, 5.30ന് മഹാപൊങ്കാല, 6.30ന് ദീപാരാധന, ദീപകാഴ്ച്ച, ആകാശപൂരം, ഏഴിന് പൂമൂടൽ, പറസമർപ്പണം എന്നിവ നടക്കും.