ആലപ്പുഴ: സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് ഏഴുമാസമായി കമ്മിഷൻ നൽകുന്നില്ലെന്ന് പരാതി. ഒരു വീട്ടിൽ പെൻഷൻ തുക എത്തിക്കുന്നതിന് 40 രൂപയാണ് കമ്മിഷനായി നിശ്ചയിച്ചിരിക്കുന്നത്.

ഒരു ഏജന്റ് മാസം 250 ഒാളം വീടുകളിലാണ് പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ ചെലവിനുള്ള കാശുപോലും ഇവർക്ക് ലഭിക്കുന്നില്ല. കഴിഞ്ഞിടെ ബി.പി.എൽ കാർഡുടമകൾക്ക് 1000 രൂപ വിതരണം ചെയ്തപ്പോൾ കമ്മിഷൻ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും നൽകിയില്ല. എത്രയും വേഗം കുടിശിക വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.