മാവേലിക്കര: തഴക്കര 71ാം നമ്പർ എൻ.എസ്.എസ് കരയോഗം നവതി ആഘോഷവും ഷോപ്പിംഗ് കോപ്ലക്സ് മൂന്നാം ഘട്ട നിർമ്മാണവും കുടുംബ സംഗമവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ അവാർഡ് വിതരണം നടത്തി. കരയോഗം പ്രസിഡന്റ് രാജേഷ് തഴക്കര, പി.എം.സുഭാഷ്, കെ.ജി.മഹാദേവൻ, പ്രദീപ് ഇറവങ്കര, കെ.ശശീന്ദ്രൻ നായർ, സുരേഷ്.കെ.നായർ, കെ.ജി.ശങ്കരൻകുട്ടി, ബി.ഗോപകുമാർ, വി.മന്മദകുമാരൻപിള്ള, ബി.ജയശ്രീ എന്നിവർ സംസാരിച്ചു.