മാവേലിക്കര: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഏരിയയിലെ 110 വാർഡുകളിലുള്ള കിടപ്പു രോഗികളുടെ പരിചരണത്തിനായുള്ള വാഹനത്തിന്റെ ഫ്ളഗ് ഒഫ് ഇന്ന് വൈകിട്ട് 3ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഉച്ചയ്ക്ക് 2ന് മാവേലിക്കര നഗരസഭാ ലൈബ്രറി ഹാളിൽ നടക്കുന്ന ആരോഗ്യ വോളണ്ടിയർ പരിശീലന ക്യാമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. അഭയം ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ അധ്യക്ഷനാവും. ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ.കെ സോമൻ പിള്ള, കരുണ ഗവേണിംഗ് കൗൺസിലംഗം എം.കെ ശ്രീകുമാർ, അഭയം നഴ്സിങ് കോർഡിനേറ്റർ ബീന വിൻസന്റ്, ഡോ.അനഘ അജൻ എന്നിവർ വോളണ്ടിയർ ക്ലാസ് നയിക്കും.