niracharthu

ചാരുംമൂട്: സി.പി.എം ചാരുംമൂട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ജനകീയ ചിത്രമെഴുത്ത് 'നിറച്ചാർത്ത് 'സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്തു. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ, പ്രാദേശിക ചിത്രകാരന്മാർ എന്നിവർ വലിയ കാൻവാസിൽ ചിത്രങ്ങൾ വരച്ചു. പ്രമുഖ ചിത്രകാരൻ കെ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് വിശ്വൻ പടനിലം അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ബി. ബിനു മുഖ്യ പ്രഭാഷണം നടത്തി. ഇലിപ്പക്കുളം രവീന്ദ്രൻ, വള്ളികുന്നം രാജേന്ദ്രൻ, അനിൽ നീണ്ടകര, ഡോ. ലേഖ.എസ്.ബാബു, റീന.ടി. രഘുനാഥ്, രാജൻ മണപ്പള്ളി, കെ. മൺസൂർ, ചുനക്കര പരമേശ്വരൻപിള്ള എന്നിവർ സംസാരിച്ചു. ചിത്രരചനയിൽ പ്രണവ് പ്രഭാകരൻ ചാലക്കുടി, ജതിൻ ഷാജി തൃശൂർ, വിഷ്ണു പ്രിയൻ മലപ്പുറം, വി.വി. രാധാകൃഷ്ണൻ, ലത രവീന്ദ്രൻ, നിർമ്മല, ഗീത, വിജയലക്ഷ്മി, ലാലി ഭായി എന്നിവർ പങ്കെടുത്തു. എൽ.പി സ്കൂൾ വിദ്യാർത്ഥികളും ചിത്രരചനയിൽ പങ്കാളിയായി.