മാവേലിക്കര : ഗുരുധർമ്മ പ്രചാരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര തീർത്ഥാടന പദയാത്ര ഇന്ന് രാവിലെ ഒമ്പതിന് മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നിന്ന് പുറപ്പെടും.മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജി.ഡി.പി.എസ് ജില്ലാപ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര ഉദ്ഘാടനം നിർവഹിക്കും .ജി ഡി പി എസ് മാവേലിക്കര രക്ഷാധികാരി ബ്രഹ്മദാസ് മുഖ്യപ്രഭാഷണം നടത്തും ജില്ലാ വൈസ് പ്രസിഡൻറ് എം രവീന്ദ്രൻ ജില്ലാ ജോയിൻ സെക്രട്ടറി ടി ഡി വിജയൻ ശിവഗിരി തീർഥാടന കമ്മിറ്റി പ്രസാദ്, മാതൃസഭ കേന്ദ്രസമിതി മതി അംഗം രേവമ്മസുകുമാരൻ , ജില്ലകമ്മിറ്റി അംഗങ്ങളായ മുരുകൻ ,സുതൻ വാളക്കോടത്ത്,മണ്ഡലം വൈസ് പ്രസിഡണ്ട് മുരളീധരൻ എന്നിവർ ആശംസ അർപ്പിക്കും മണ്ഡലം സെക്രട്ടറി ശിവൻ മലയിൽ സ്വാഗതവും മാതൃസഭ മണ്ഡലം പ്രസിഡന്റെ ലീല രമേശ് നന്ദിയും പറയും.

ബുദ്ധ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മിച്ചൽ ജംഗ്ഷൻ ,പുതിയകാവ് , കല്ലുമല കോളേജ് ജംഗ്ഷൻവഴി ജി.ഡി.പി.എസ് യൂണിറ്റ് ആസ്ഥാനമന്ദിരത്തിൽ സമാപിക്കും .

സമാപന സമ്മേളനം ജില്ലാസെക്രട്ടറി വി. വി .ശിവപ്രസാദ് ഉദ്ഘാടനംചെയ്യും. ജി.ഡി.പി.എസ് മണ്ഡലം വൈസ് പ്രസിഡൻറ് ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ശിശുപാലൻ നെടുമുടി മുഖ്യ പ്രഭാഷണം നടത്തും. രക്ഷാധികാരി ഭാനുമതിയമ്മ , സ്വാഗതവും മണ്ഡലം സെക്രട്ടറി ശിവൻ മലയിൽ നന്ദിയും പറയും. തീർത്ഥാടനത്തോടനുബന്ധിച്ച് വിഭവസമാഹരണം നടത്തി ശിവഗിരിയിൽ എത്തിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസാദ് വള്ളികുന്നം, പഞ്ചമൻ, ശിവൻ മലയിൽ, ലീല രമേശ്, ലീല പഞ്ചമൻ, പത്മിനി എന്നിവർ അറിയിച്ചു.