മാവേലിക്കര : ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു. ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പരിപാടി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അധ്യക്ഷനായി. ബി.ജെ.പി മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, ജില്ലാ ഉപാധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് വടുതല, മണ്ഡലം സെക്രട്ടറിമാരായ സുധീഷ് ചാങ്കൂർ, ജീവൻ ചാലിശേരിൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അമ്പിളി ദിനേശ്, ഏരിയാ ഭാരവാഹികളായ മഹേഷ് വഴുവാടി, സുജിത്ത് ആർ പിള്ള, ആർ.ദേവരാജൻ, ബിജു തെക്കേക്കര, അരുൺ എസ്.കുമാർ, മനു വെട്ടിയാർ എന്നിവർ സംസാരിച്ചു.