bjp

ആലപ്പുഴ: സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ കാറ്റിൽ പറത്തി എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും കേരളത്തിൽ വീണ്ടും കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു. ബി.ജെ.പിയുടെയും സംഘപരിവാർ നേതാക്കളുടെയും ഫോട്ടോകൾ ഷാൻ വധക്കേസിലെ ഗൂഢാലോചനക്കാർ എന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടും പൊലീസ് നടപടിയെടുത്തില്ല. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംയമനം ബലഹീനതയായി കാണരുതെന്നും എം.വി. ഗോപകുമാർ പറഞ്ഞു.