tv-r

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ 2022 ലെ കലണ്ടറിന്റെ വിതരണം കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ഭാസ്കരൻ നായർ അദ്ധ്യക്ഷനായി. പട്ടണക്കാട് ബ്ലോക്ക് ട്രഷറർ സി.ബി.മോഹനൻ നായർ, യൂണിറ്റ് സെക്രട്ടറി ആർ. രാജാമണി, ട്രഷറർ കെ.വി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.