athul

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ അക്രമി സംഘാംഗങ്ങളായ മണ്ണഞ്ചേരി പഞ്ചായത്തിൽ നോർത്ത് ആര്യാട് ഒറ്റക്കണ്ടത്തിൽ ഒ.എസ്. അതുൽ (27), കോമളപുരം അവലൂക്കുന്ന് തൈവെളിയിൽ കെ. വിഷ്‌ണു (28), സൗത്ത് ആര്യാട് കിഴക്കേവേലിയകത്ത് ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കാട്ടൂർ കാടുവെട്ടിയിൽ കെ.യു. അഭിമന്യു (27), മണ്ണഞ്ചേരി പൊന്നാട് കുന്നുമ്മേൽ വെളിയിൽ കെ.യു. സനന്ദ് (36) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങും. ഇതോടെ അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളും പി‌ടിയിലായി. ഈ സംഘത്തിന് വഴികാട്ടിയായി വാഗണാർ കാറിൽ സഞ്ചരിച്ച മണ്ണഞ്ചേരി സ്വദേശികളായ പൊന്നാട് പ്രണവത്തിൽ പി.വി. പ്രണവ് (28), 20 ാം വാർഡിൽ പടിഞ്ഞാറേ വെളിയിൽ പി.കെ. ശ്രീരാജ് (30) എന്നിവർ ഇന്നലെ അറസ്‌റ്റിലായി.

അക്രമി സംഘം സഞ്ചരിച്ചിരുന്ന കാർ വിഷ്‌ണുവാണ് ഒാടിച്ചിരുന്നത്. അഭിമന്യൂ, അതുൽ, ധനേഷ്, സനന്ദ് എന്നിവരാണ് വടിവാളിന് ഷാനിനെ ആക്രമിച്ചത്. വാഗണറിൽ സഞ്ചരിച്ചവർ ഷാനിനെ തിരിച്ചറിഞ്ഞ് നൽകിയതോടെ അക്രമി സംഘംസഞ്ചരിച്ചിരുന്ന സ്വിഫ്‌ട് കാറിലുള്ളവർ ഷാനിനെ ഇടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പ്രതികളെ രക്ഷിക്കാൻ സഹായിച്ച കൂട‌ുതൽ പേർ ഇനി പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇരു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതോടെ കേസിൽ 14 പേർ അറസ്‌റ്റിലായി. അതേസമയം, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ അറസ്‌റ്റിലായതായി സൂചനയുണ്ട്.

 അഞ്ചു വാളുകൾ കണ്ടെടുത്തു

ഷാൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ച അഞ്ചു വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ചേർത്തല തെക്ക് അരിപ്പറമ്പിന് തെക്ക് പുല്ലം കുളത്തിന് സമീപം ഒഴിഞ്ഞ കുറ്റിക്കാട്ടിൽ നിന്നാണ് പഴയ മഴക്കോട്ടിൽ പൊതിഞ്ഞ നിലയിൽ വാളുകൾ ലഭിച്ചത്. മൂന്നു വാളുകളിൽ ഉണങ്ങിയ രക്തക്കറയുണ്ട്. കേസിൽ പിടിയിലായ പ്രതികളുടെ കുറ്റസമ്മത മൊഴി പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.

 ആ​സൂ​ത്ര​ണം​ ​ആ​ർ.​എ​സ്.​എ​സ് ​ജി​​​ല്ലാ​ ​പ്ര​ചാ​ര​കി​​​ന്റെ​ ​നേ​തൃ​ത്വ​ത്തി​​ൽ

എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​കെ.​​​എ​​​സ്.​​​ഷാ​​​ന്റെ​​​ ​​​കൊ​​​ല​​​പാ​​​ത​​​കം​​​ ​​​ആ​​​സൂ​​​ത്ര​​​ണം​​​ ​​​ചെ​​​യ്‌​​​ത​​​ത് ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​ആ​​​ല​​​പ്പു​​​ഴ​​​ ​​​ജി​​​ല്ലാ​​​ ​​​പ്ര​​​ചാ​​​ര​​​ക് ​​​ശ്രീ​​​നാ​​​ഥി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ന്ന് ​​​പൊ​​​ലീ​​​സ് ​​​സ​​​മ​​​ർ​​​പ്പി​​​​​​​ച്ച​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​കൊ​​​ല​​​ക്കേ​​​സി​​​ൽ​​​ ​​​പ്ര​​​തി​​​യും​​​ ​​​കൊ​​​ല്ലം​​​ ​​​സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ​​​ ​​​ശ്രീ​​​നാ​​​ഥ് ​​​ഇ​​​പ്പോ​​​ൾ​​​ ​​​ഒ​​​ളി​​​വി​​​ലാ​​​ണ്.
ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​റ​​​സ്‌​​​റ്റി​​​ലാ​​​യ​​​ ​​​പ്ര​​​തി​​​​​​​ക​​​ളെ​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​സം​​​ഘം​​​ ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ​​​ ​​​ന​​​ട​​​ത്തി​​​യ​​​ത്.
ആ​​​ല​​​പ്പു​​​ഴ​​​ ​​​തോ​​​ണ്ട​​​ൻ​​​കു​​​ള​​​ങ്ങ​​​ര​​​യി​​​ലെ​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ​​​ ​​​ശ്രീ​​​നാ​​​ഥി​​​ന്റെ​​​ ​​​മു​​​റി​​​യി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​ഗൂ​​​ഢാ​​​ലാേ​​​ച​​​ന​​​യി​​​ൽ,​​​ ​​​കേ​​​സി​​​​​​​ൽ​​​ ​​​ആ​​​ദ്യം​​​ ​​​അ​​​റ​​​സ്‌​​​റ്റി​​​ലാ​​​യ​​​ ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദും​​​ ​​​ര​​​തീ​​​ഷു​​​മാ​​​ണ് ​​​പ​​​ങ്കെ​​​ടു​​​ത്ത​​​ത്.​​​ ​​​ഇ​​​വ​​​രാ​​​ണ് ​​​അ​​​ക്ര​​​മി​​​ ​​​സം​​​ഘ​​​ത്തെ​​​ ​​​ത​​​യ്യാ​​​റാ​​​ക്കി​​​യ​​​ത്.​​​ ​​​ഷാ​​​നെ​​​ ​​​അ​​​ക്ര​​​മി​​​ച്ച​​​ശേ​​​ഷം​​​ ​​​ചേ​​​ർ​​​ത്ത​​​ല​​​ ​​​അ​​​രീ​​​പ്പ​​​റ​​​മ്പ് ​​​പു​​​ല്ലം​​​കു​​​ള​​​ത്തി​​​നു​​​ ​​​സ​​​മീ​​​പ​​​ത്താ​​​ണ് ​​​ആ​​​ദ്യം​​​ ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.​​​ ​​​ഇ​​​വി​​​ടെ​​​ ​​​വി​​​ജ​​​ന​​​മാ​​​യ​​​ ​​​പ്ര​​​ദേ​​​ശ​​​ത്ത് ​​​അ​​​ഞ്ച് ​​​വ​​​ടി​​​വാ​​​ൾ​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും​​​ ​​​അ​​​ക്ര​​​മി​​​ ​​​സം​​​ഘ​​​ത്തി​​​ലെ​​​ ​​​നാ​​​ലു​​​ ​​​പേ​​​ർ​​​ ​​​ഇ​​​റ​​​ങ്ങു​​​ക​​​യും​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​പി​​​ന്നീ​​​ട്,​​​കാ​​​ർ​​​ ​​​ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ ​​​വി​​​ഷ്‌​​​ണു​​​ ​​​ക​​​ണി​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് ​​​വ​​​ട​​​ക്ക് ​​​അ​​​ന്ന​​​പു​​​ര​​​യി​​​ൽ​​​ ​​​വാ​​​ഹ​​​നം​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചു.​​​ ​​​ഇ​​​വി​​​ടെ​​​ ​​​നി​​​ന്ന് ​​​വി​​​ഷ്‌​​​ണു​​​ ​​​ഒ​​​ഴി​​​ച്ചു​​​ള്ള​​​ ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​സേ​​​വാ​​​ഭാ​​​ര​​​തി​​​യു​​​ടെ​​​ ​​​ആ​​​ബും​​​ല​​​ൻ​​​സി​​​ൽ​​,​ ​ഇ​പ്പോ​ൾ​ ​റി​​​മാ​ൻ​ഡി​​​ലു​ള്ള​ ​​​അ​​​ഖി​​​ൽ​​​ ​​​ചേ​​​ർ​​​ത്ത​​​ല​​​യി​​​ലെ​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ​​​ ​​​എ​​​ത്തി​​​ച്ചു.​​​ ​​​വി​​​ഷ്‌​​​ണു​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ബൈ​​​ക്കി​​​ലു​​​മെ​​​ത്തി.​​​ ​​​പൊ​​​ലീ​​​സ് ​​​എ​​​ത്തി​​​യ​​​തോ​​​ടെ​​​ ​​​അ​​​ഞ്ചം​​​ഗ​​​ ​​​സം​​​ഘം​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ഴി​​​ക്ക് ​​​ഒാ​​​ടി​​​ ​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​സം​​​ഗ​​​മി​​​ച്ച​​​ ​​​സം​​​ഘം​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​​​പ​​​ഴ​​​നി,​​​ ​​​മൂ​​​ന്നാ​​​ർ​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ശേ​​​ഷ​​​മാ​​​ണ് ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്.