
അരൂർ: ശാന്തിഗിരിയുടെ യുവജനസംഘടനയായ ശാന്തി മഹിമയുടെയും ഗുരു മഹിമയുടെയും നേതൃത്വത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിൽ നടന്ന പരിപാടി ചലച്ചിത്രഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ജന്മഗൃഹം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, ജനനി പൂജ ജ്ഞാന തപസ്വിനി, ബ്രഹ്മചാരി ഹരികൃഷ്ണൻ, എന്നിവർ സംസാരിച്ചു. യദു കൃഷ്ണൻ സ്വാഗതവും കുമാരി ഗുരു നിശ്ചിത നന്ദിയും പറഞ്ഞു.