അരൂർ: എസ്.എൻ.ഡി.പി.യോഗം എരമല്ലൂർ 671-ാം നമ്പർ ശാഖയിലെ കാഞ്ഞിരത്തിങ്കൽ ശ്രീ ഘണ്ടാകർണ-ദേവീ ക്ഷേത്രത്തിൽ അഷ്ട ലക്ഷ്മീ കാര്യസിദ്ധിപൂജയ്ക്ക് തുടക്കമായി. ഓരോ ഞായറാഴ്ചയും രാവിലെ 8ന് മേൽശാന്തി ഷൈൻ കൃഷ്ണയുടെ കാർമ്മികത്വത്തിലാണ് 21 ആഴ്ച നീളുന്ന പൂജ നടത്തുന്നതെന്ന് ഭാരവാഹികളായ കെ.പി.ഹരിഹരൻ, എം.എസ്.രാജേഷ്, പി.എൻ.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു