ambala

അമ്പലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് മാനസ മീര ഓഡിറ്റോറിയത്തിൽ തുടക്കമായി. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.വർഗീയത വളർത്തി ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.സലാം സ്വാഗതം പറഞ്ഞു.ജില്ല സെക്രട്ടറി ആർ.നാസർ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു.പി.പി.ചിത്തരഞ്ജൻ, സി.എസ്.സുജാത ,കെ.പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു. നാളെ നടക്കുന്ന പൊതുസമ്മേളനം മന്ത്രി. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.