ആലപ്പുഴ: ആലപ്പുഴ പൊലീസ് ഗ്യാസ് ഗോഡൗണിന് സമീപം കെ.എസ്.ഇ.ബിയുടെ പോസ്റ്റീൽ തീ പിടിച്ചു. അടുത്ത് ട്രാൻസ്ഫോർമറും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ആർ.ഷുഹൈബ്, ബിനോയ്, സുധീർ, സാനീഷ് മോൻ എന്നിവർ സ്ഥലത്തെത്തി തീ അണച്ചു.