
അമ്പലപ്പുഴ: കേരള പരവൻ സർവ്വീസ് സൊസൈറ്റി പതിനഞ്ചാം നമ്പർ ശാഖാ യോഗത്തിന്റെ പ്രാർത്ഥനാ മന്ദിരം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കപ്പക്കട പത്തിൽ പാലത്തിനു സമീപത്തെ മന്ദിരം ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർ. വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി. കെ. ശശിധരൻ, സംസ്ഥാന സെക്രട്ടറി സി. രാജേന്ദ്രൻ, പഞ്ചായത്തംഗം അജയഘോഷ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് വിശ്വനാഥൻ വട്ടയാൽ, രമേഷ് എന്നിവർ സംസാരിച്ചു. ബൈജു സ്വാഗതം പറഞ്ഞു.