congress

ആലപ്പുഴ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷിക ദിനം നാളെ ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളിലും ബൂത്ത് കമ്മിറ്റികളിലും ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു. മണ്ഡലം തലത്തിലും ബൂത്തുകളിലും പ്രഭാതഭേരി, പതാക ഉയർത്തൽ, മധുരപലഹാര വിതരണം എന്നീ പരിപാടികളും മണ്ഡലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭൂപടം വരച്ച് അതിന് മുന്നിലേക്ക് 137 പതാകയേന്തിയ പ്രവർത്തകരുടെ പദയാത്രയും സംഘടിപ്പിക്കും. സി.യു.സി രൂപവത്കരിച്ചിട്ടുള്ള മണ്ഡലങ്ങളിൽ ജന്മദിനം പ്രമാണിച്ച് ഒരു ബൂത്തിൽ നിന്ന് കുറഞ്ഞത് പത്തു പേർ 137 രൂപ വീതം കെ.പി.സി.സിക്ക് സ്നേഹസമ്മാനം നൽകും. 137 രൂപ ചലഞ്ചിന് എല്ലാ ബൂത്തുകളിലും പ്രാരംഭം കുറിക്കുമെന്നും ബാബുപ്രസാദ് പറഞ്ഞു.