ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 494-ാം നമ്പർ പുതുക്കാട് ശാഖയിലെ 5-ാം നമ്പർ കുടുംബ യൂണിറ്റ് വാർഷികം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പൊന്നപ്പൻ അരമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. ആശാവർക്കറായ കുസുമ മംഗലക്കാട്ട്, ആരോഗ്യ സേനാ പ്രവർത്തകരായ ജോളി തെക്കേവെളി,ശശികല ഷാജിഭവനം എന്നിവരെ ആദരിച്ചു. മോഹനൻ വെളിയിൽ സ്വാഗതവും ബേബിക്കുട്ടൻ വെളിയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പൊന്നപ്പൻ അരമുറിയിൽ(രക്ഷാധികാരി),മോഹനൻ വെളിയിൽ(ചെയർമാൻ),രത്നകുമാർ അമൃതവർഷിണി(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.