
ആലപ്പുഴ : അന്തരിച്ച പി.ടി.തോമസ് എം.എൽ.എയുടെ വീട് മുൻമന്ത്രി ജി.സുധാകരൻ സന്ദർശിച്ചു. പി.ടിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു.
അഴിമതി ആരോപണങ്ങൾ മലീമസമാക്കാത്ത രാഷ്ട്രീയ ജീവിതമായിരുന്നു പി.ടി. തോമസിന്റേതെന്ന് ജി.സുധാകരൻ പറഞ്ഞു.
പാലാരിവട്ടം പാലം പുനർനിർമ്മിച്ചപ്പോൾ മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ പി.ടി.തോമസ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന തനിക്ക് പൂർണ പിന്തുണ നൽകിയിരുന്നു.
ഏറ്റവുംനല്ല ഒരു സുഹൃത്തിനെയാണ് പി.ടി.തോമസിന്റെ വിയോഗത്തോടെ നഷ്ടമായതെന്നും ജി.സുധാകരൻ പറഞ്ഞു.