കുട്ടനാാട്: ഭക്തിസാന്ദ്രമായ അന്തരിക്ഷത്തിൽ ചക്കുൂളത്തുകാവ് ക്ഷേത്രത്തിൽ നടന്നുവന്ന പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് ഇന്ന് സമാപനമാകും .ചക്കരക്കുളത്തിൽ നടക്കുന്ന ആറാട്ടിനും ഘോഷയാത്രയ്ക്കും ക്ഷേത്ര തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. തുടർന്ന് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി ,ദുർഗ്ഗാദത്തൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയിറക്കുന്നതോടെ ഭക്തജനങ്ങളുടെ സമർപ്പണമായി ക്ഷേത്രത്തിൽ നടന്നുവരുന്ന മഞ്ഞനീരാട്ടും ദേവിഭഗവതപാരായണ സമർപ്പണവും നടക്കും.