
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി വിളംബര ബൈക്ക് റാലി നടത്തി. അമിച്ചകരി 2007 ാം നമ്പർ ശാഖാ യോഗത്തിൽ നിന്നും ആരംഭിച്ച റാലി വിവിധ ശാഖാ യോഗങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എടത്വായിലെ യൂണിയൻ ഓഫീസിനു സമീപം അവസാനിച്ചു.
റാലിക്ക് ആരംഭം കുറിച്ചു നടന്ന യോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി സുപ്രമോദം യോഗം ഉദ്ഘാടനം ചെയ്യ്തു.ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. അമിച്ചകരി ശാഖാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ വികാസ് വി.ദേവൻ നന്ദിയും പറഞ്ഞു.വനിതാ
സംഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത,വൈദിക യോഗം യൂണിയൻ കൺവീനർ സനൽ ശാന്തി,വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്,യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ ശ്യാം ശാന്തി, വനിതാ സംഘം യൂണിയൻ സെക്രട്ടറി സിമ്മി ജിജി, ബാലികായോഗം യൂണിയൻ പ്രസിഡന്റ് അമലു, ബാലികാ യോഗം യൂണിയൻ സെക്രട്ടറി ദേവിചന്ദന തുടങ്ങിയവർ സംസാരിച്ചു.