കുട്ടനാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടം പിടിച്ച നീരേറ്റുപുറം പട്ടരുപറമ്പിൽ സച്ചിൻ സോമനെയും ഗുരുവായൂരിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് സർവ്വീസ് അനുവദിച്ച ഡി.ടി.ഒ വി എസ് തിലകനെയും ചക്കുളത്തുകാവ് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, മാനേജർ സത്യൻ എന്നിവർ പ്രസംഗിച്ചു