s

ചാരുംമൂട് : ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്
(ഐ.റ്റി.ബി.പി) നൂറനാട് 27ാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന സൈക്കിൾ റാലിക്ക് തുടക്കമായി.
ഐ.റ്റി.ബി.പി 60 വർഷത്തെ രാഷ്ട്ര സേവനം പിന്നിടുന്നതിന്റെ ഭാഗമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

10 സെക്കിളുകളിൽ സൈനികർ റാലിയിൽ പങ്കെടുക്കും. ഇരുപത് സൈനികർ മറ്റ് വാഹനങ്ങളിൽ അനുഗമിക്കും. സംസ്ഥാനത്തെ നാലു ജില്ലകളിലൂടെ 210 കിലോമീറ്റർ സഞ്ചരിച്ച് 30 ന് റാലി മൂന്നാറിൽ സമാപിക്കും.

ഇന്നലെ രാവിലെ നൂറനാട് ക്യാമ്പിൽ ഐ.റ്റി.ബി.പി ബാംഗ്ലൂർ ഡി.ഐ.ജി
ഒ.പി.യാദവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ബറ്റാലിയൻ കമാൻഡന്റ് എസ്.ജിജു സന്ദേശം നൽകി.