
ആലപ്പുഴ: സ്നേഹദീപം വയോജന കൂട്ടായ്മയുടെ ക്രിസ്മസ് - നവവത്സരാഘോഷം ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്ക്കൂളിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട വയോജനങ്ങളോട് കവിത വഴി സംവദിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആദര സമർപ്പണം നടത്തി.
ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഷാനവാസ്, ബീന രമേശ്, കൗൺസിലർമാരായ ബി.മെഹബൂബ്, ബി.നസീർ, സിമി ഷാഫി ഖാൻ,റഹിയാനത്ത്, നജിത ഹാരിസ്, രാഖി കുമാർ, പ്രജിത കണ്ണൻ, ശ്രീലേഖ, ഡോ.വിഷ്ണു നമ്പൂതിരി ,റ്റി.ബി.ഉദയൻ ,കെ.കെ.ശിവജി, സ്നേഹദീപം ചെയർമാൻ റ്റി.ആർ.ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി റ്റി.പി.അനിൽ ജോസഫ്, ഭാരവാഹികളായ സി.റ്റി.ഷാജി, മഹേഷ്.എം. നായർ, ഷാജി കോയാ പറമ്പിൽ, നിർമ്മലാ ദേവി, ആശ, അജീന, റോയ് പി തിയോച്ചൻ എന്നിവർ പങ്കെടുത്തു. എച്ച്.രൂപേഷ്, ഡോ.അഖിൽ പ്രതാപ് ,ഗിരീഷ് അനന്തൻ, ഗായത്രി സത്യദേവ് , ഫാത്തിമ ഹാഷിം, ഷാജി കോയാ പറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കിടപ്പിലായ സ്നേഹദീപം അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു.