
ആലപ്പുഴ: സി.പി.ഐ രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പതാക ഉയർത്തി. ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, പി. ജ്യോതിസ്സ്, വി.മോഹൻദാസ്, ഇ.കെ.ജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും നടന്നു.