ഹരിപ്പാട്: പള്ളിപ്പാട് സി.വൈ.എമ്മിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ബൈക്ക് റാലി ഫാ.അലൻ.എസ്. മാത്യു ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ടൗൺ ചുറ്റി തിരികെ പള്ളിപ്പാട്ട് എത്തിച്ചേർന്നു.തുടർന്ന് ആഞ്ഞിലിമൂട്ടിൽ കുടുംബ യോഗം ഹാളിൽ ചേർന്ന പൊതു സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. മലങ്കര മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് ഗ്രീഗോറിയോസ് മാർ സ്തേ ഫാനോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. സി.വൈ.എം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം ഐ.പി.സി മാവേലിക്കര വെസ്റ്റ് മിനിസ്റ്റർ ഡോ. ജോൺ.കെ. മാത്യു നിർവഹിച്ചു. സി.വൈ.എം പ്രസിഡന്റ് സാജൻ കെ പനയാറ അധ്യക്ഷത വഹിച്ചു. റഫാ. പ്രവീൺ ജോൺ മാത്യൂസ്,പാസ്റ്റർ സജി ഡാനിയേൽ,ബാബു കടൂക്കോയിക്കൽ,എസ്. തങ്കച്ചൻ കൊല്ലമല,ബാബു മാത്യു താമരവേലിൽ,സജി ജോർജ് മഠത്തിലേത്ത്,സി.വൈ. എം ജനറൽ സെക്രട്ടറി സജൻ കോട്ടപ്പുറം, ജനറൽ കൺവീനർ ബിനു പയ്യംപള്ളിൽ, കൺവീനർമാരായ അനിൽ തോമസ്, എബി ഫിലിപ്പ്, തോമസ് ചേനച്ചേരിൽ , ഷാജി പറപ്പള്ളി തറയിൽ, ജോബി ജോയ് , കെ സി ചെറിയാൻ,ബോബൻ ജോർജ് എന്നിവർ സംസാരിച്ചു. പള്ളിപ്പാട് സെന്റ് തോമസ് മാർത്തോമ്മ ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.