
ആലപ്പുഴ: കലാപവും കാലുഷ്യവുമകറ്റി സ്നേഹവും സാഹോദര്യവും സമൂഹത്തിൽ ഊട്ടിയുറപ്പിക്കുക എന്ന സന്ദേശമുയർത്തി ആലപ്പുഴ നഗരസഭ മാനവസംഗമ ദീപം തെളിയിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
നഗരസഭ സ്ഥിര സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, ബിന്ദു തോമസ്, മലയാലപ്പുഴ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരിപ്പാട്, ബിഷപ്പ് ഹൗസിലെ ഫാ.പോൾ, നവാബ് സഖാഫി, ലജ്നത്തുൾ മുഹമ്മദീയ പ്രസിഡന്റ് എ.എം നസീർ, പ്രൊഫ. കൃഷ്ണൻ നമ്പൂതിരി , വി.സി.ഫ്രാൻസിസ്, എന്നിവർ മതമൈത്രി സന്ദേശം നൽകി. നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ആശ, അങ്കണവാടി പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, സെന്റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൗൺസിലർ എ.എസ്. കവിത നന്ദി പറഞ്ഞു.