ആലപ്പുഴ: കേരളാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഒളിമ്പിക്‌സിന് മുന്നോടിയായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക്‌സ് നടക്കും. ജനുവരി 15 മുതൽ 25 വരെയുള്ള തീയതികളിലാണ് ആലപ്പുഴ ജില്ലയിലെ ജില്ലാ ഒളിമ്പിക്‌സ് മത്സരം. ഇതിന്റെ സംഘാടക സമിതി യോഗം ആലപ്പുഴ മുസിരിസ് ഹാളിൽ (ന്യൂ മോഡൽ കയർ സൊസൈറ്റി) ഇന്ന് വൈകിട്ട് 3ന് നടക്കും.