ആലപ്പുഴ: 'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ" എന്ന സേവന സന്നദ്ധ പദ്ധതിയുടെ ഭാഗമായി
ഡി.വൈ.എഫ്.ഐ കുതിരപ്പന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചക്ക് പൊതിച്ചോർ നൽകി. ഡി.വൈ.എഫ്.ഐ കുതിരപ്പന്തി മേഖലാ കമ്മിറ്റി പ്രസിഡന്റ് ദീപു ബ്രോസ് ക്ലാരൻസ്, സെക്രട്ടറി അനു, ട്രഷറർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം നടന്നത്.