nss-camp

മാന്നാർ: നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അതിജീവനം-2021 സപ്തദിന ക്യാമ്പിന് തുടക്കമായി. . മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റ്റി.വി.രത്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ആർ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.മനോജ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അനിൽ എസ് അമ്പിളി, എൻ.എസ്.എസ് ജില്ലാ കൺവീനർ അശോക് കുമാർ, പ്രോഗ്രാം ഓഫീസർ കെ.ആർ.പ്രദീപ് കുമാർ, കെ.ജി.വിശ്വനാഥൻ നായർ, എൻ.എസ്.എസ് മാവേലിക്കര ക്‌ളസ്റ്റർ അംഗങ്ങളായ ഷിബു കിളിമൺതറയിൽ, ഷിജു മാത്യു എന്നിവർ സംസാരിച്ചു.