photo

മാരാരിക്കുളം: ആലപ്പുഴ നോർത്ത് സ്​റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ജി.എൽ.പി എസിന് സമീപം ചാക്കനാട്ട് വെളിയിൽ വി.അജയപ്പൻ(55)നിര്യാതനായി. ശബരിമല ഡ്യൂട്ടിയ്ക്കികെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശ്യപത്രിയിലും,കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. കൊവിഡ് നെഗ​റ്റീവ് ആയെങ്കിലും ന്യുമോണിയയെ തുടർന്നായിരുന്നു അന്ത്യം. പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രം മുൻ ഭരണ സമിതി അംഗവും
ഗ്രാമീണ കാവുങ്കലിന്റെ മുൻനിര കളിക്കാരനും ഭാരവാഹിയും ഒട്ടനവധി വർഷം ഗ്രാമീണയുടെ ക്യാപ്റ്റനും ടീം മാനേജരുമായിരിന്നു. പരേതരായ വാവച്ചൻ-തുളസി ദമ്പതികളുടെ മകനാണ്.ഭാര്യ: ശ്രീദേവി.സഞ്ചയനം 29 ന് രാവിലെ 11 ന്. ഔദ്യോഗിക ബഹുമതിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. എ.ഡി.ജി.പി വിജയ് സാഖറെ , ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി ജയ്ദേവ്,അഡീഷണൽ ജില്ലാ പൊലീസ് മേധാവി സുനിൽകുമാർ,ഡിവൈ.എസ്.പി ജയരാജ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.