venugopal-award

ആലപ്പുഴ : ടോപ് നൊച്ച് ഫൗണ്ടേഷന്റെ ഈ വർഷത്തെ മികച്ച പൾമനോളജിസ്റ്റിനുള്ള അന്തർദ്ദേശീയ അവാർഡ് കേന്ദ്ര ഉരുക്ക് ഗ്രാമവികസന സഹമന്ത്രി ഭഗൻസിംഗ് കുലാശ ഡോ.കെ.വേണുഗോപാലിന് സമ്മാനിച്ചു. ഗോവയിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് വിനയചൗധരി, യു.പി തൊഴിൽ കാര്യവകുപ്പ് മന്ത്രി സുനിൽ ബാർലെ, പ്രശസ്ത ഹിന്ദി സിനിമാതാരം പൂനം ദിലോൺ എന്നിവർ പങ്കെടുത്തു. ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ അന്തർദ്ദേശീയ-ദേശീയ സമ്മേളനങ്ങളിൽ അവതരിപ്പിച്ചത് പരിഗണിച്ചാണ് വേണുഗോപാലി​ന് അവാർഡ് നൽകി​യത്.