ആലപ്പുഴ : കോൺഗ്രസ് നേതാവ് അഡ്വ.ഡി.സുഗതൻ രചിച്ച 'ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും" എന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം നാളെ രാവിലെ 11ന് തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പ്രകാശനം നിർവ്വഹിക്കും. കോൺഗ്രസിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് അഡ്വ. ഡി സുഗതൻ പറഞ്ഞു. കോൺഗ്രസിനെക്കുറിച്ചുളള പൂർണ ചരിത്രമടങ്ങുന്ന പുസ്തകമാണിതെന്ന പ്രത്യേകതയുണ്ട്. കെ.സുധാകരനാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.