മാവേലിക്കര : സി.പി.എം ഏരിയ സമ്മേളനം ഇന്ന് മുതൽ 29 വരെ ഭരണിക്കാവിൽ നടക്കും. പതാക, കൊടിമര, കപ്പിയും കയറും ജാഥകളും ദീപശിഖാ റാലിയും ഇന്ന് നടക്കും.

പതാക ജാഥ പി.സുധാകരന്റെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കറിൽ നിന്നും സ്വാഗതസംഘം ചെയർമാൻ കോശി അലക്സ് രക്തപതാക ഏറ്റുവാങ്ങി സമ്മേളന നഗറിൽ ജില്ലാ കമ്മിറ്റിയംഗം ആർ.രാജേഷിന് കൈമാറും. കൊടിമര ജാഥ വി.കേശവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. ഏരിയ സെക്രട്ടറി കെ.മധുസൂദനനിൽ നിന്നും എ.എം ഹാഷിർ ഏറ്റുവാങ്ങി സമ്മേളന നഗറിൽ ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷിന് കൈമാറും. കപ്പിയും കയറും ജാഥ സി.കുട്ടപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കരയിൽ നിന്നും അഡ്വ.ജി.അജയകുമാർ ഏറ്റുവാങ്ങി സമ്മേളന നഗറിൽ സി.സുധാകരക്കുറുപ്പിന് കൈമാറും. കറ്റാനം ഗോപിനാഥൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപ ശിഖാ റാലി ആരംഭിക്കും. ടി.പി ഗോപാലൻ കൊളുത്തി നൽകുന്ന ദീപശിഖ ആർ.ഗംഗാധരൻ ഏറ്റുവാങ്ങി അത്‌ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ച് സ്വാഗതസംഘം സെക്രട്ടറി ജി.രമേശ്കുമാറിന് കൈമാറും.
സമ്മേളനം നടക്കുന്ന ഓലകെട്ടിയമ്പലം നിർമാല്യം ഓഡിറ്റോറിയത്തിലെ പി.കെ ശശിധരൻ നഗറിൽ 28ന് രാവിലെ 9ന് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ചെറിയാൻ, സി.ബി ചന്ദ്രബാബു, സി.എസ് സുജാത എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 29ന് തുടരും. 30ന് വൈകിട്ട് 5ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.